മലയാള സിനിമയ്ക്ക് പുതിയ മുഖം നല്ക്കി മ ചു ക
സാങ്കൽപ്പികതയുടെ ലോകത്തെ പുതുവെളിച്ചമാകുകയാണ് മചുക. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ച രീതികളെ തകിടംമറിച്ചു കൊണ്ടുള്ള അവതരണം. പരീക്ഷണങ്ങൾ ഇഷ്ടമാണെന്ന് പറയുക മാത്രമല്ല അത്തരം പരീക്ഷണങ്ങളെ സ്വീകരിക്കുന്നവർ കൂടിയാകണം ആസ്വാദകർ. അത്തരത്തിലുള്ള ഒരാളാണോ നിങ്ങൾ എങ്കിൽ തീർച്ചയായും മചുക കാണാൻ ടിക്കറ്റെടുത്തോളു. പേര് കേൾക്കുന്പോൾ ഇത് എന്തൂട്ട് സാധനമാണെന്ന് തോന്നിയേക്കാം. പേരിൽ മാത്രമല്ല ചിത്രം അടിമുടി മാറ്റങ്ങളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിക്കുന്നുണ്ട്. മചുകയെന്ന ബ്രസീലിയൻ വാക്കിന്റെ അർത്ഥം ആഴത്തിലുള്ള വേദനയെന്നാണ്. ആ വാക്കിന്റെ അർത്ഥത്തെ ചുറ്റിപ്പറ്റിയുള്ള കഥപറച്ചിലാണ് സംവിധായകൻ നടത്തിയിരിക്കുന്നത്. ത്രില്ലടിപ്പിക്കാൻ വേണ്ടിയൊരു ത്രില്ലർ അല്ല മറിച്ച്, കഥപറഞ്ഞ് ചെറുസല്ലാപങ്ങൾ നടത്തി പതിയെ പതിയെ ചിത്രത്തിന് ഒരു ത്രില്ലർ സ്വഭാവം കൈവരുകയാണ്. ഒരു പുതുമുഖ സം