മലയാള സിനിമയ്ക്ക് പുതിയ മുഖം നല്‍ക്കി മ ചു ക

സാ​ങ്ക​ൽ​പ്പി​ക​ത​യു​ടെ ലോ​ക​ത്തെ പു​തു​വെ​ളി​ച്ച​മാ​കു​ക​യാ​ണ് മ​ചു​ക. ​മ​ല​യാ​ള സി​നി​മ​യി​ൽ ഇ​തു​വ​രെ പ​രീ​ക്ഷി​ച്ച രീ​തി​ക​ളെ ത​കി​ടം​മ​റി​ച്ചു കൊ​ണ്ടു​ള്ള അ​വ​ത​ര​ണം. ​പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യു​ക മാ​ത്ര​മ​ല്ല അ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​വ​ർ കൂ​ടി​യാ​ക​ണം ആ​സ്വാ​ദ​ക​ർ. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രാ​ളാ​ണോ നി​ങ്ങ​ൾ എ​ങ്കി​ൽ തീ​ർ​ച്ച​യാ​യും മ​ചു​ക കാ​ണാ​ൻ ടി​ക്ക​റ്റെ​ടു​ത്തോ​ളു. പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ഇ​ത് എ​ന്തൂ​ട്ട് സാ​ധ​ന​മാ​ണെ​ന്ന് തോ​ന്നി​യേ​ക്കാം. പേ​രി​ൽ മാ​ത്ര​മ​ല്ല ചി​ത്രം അ​ടി​മു​ടി മാ​റ്റ​ങ്ങ​ളു​ടെ ഒ​രു വേ​ലി​യേ​റ്റം ത​ന്നെ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മ​ചു​ക​യെ​ന്ന ബ്രസീ​ലി​യ​ൻ വാ​ക്കി​ന്‍റെ അ​ർത്ഥം ആ​ഴ​ത്തി​ലു​ള്ള വേ​ദ​ന​യെ​ന്നാ​ണ്. ആ ​വാ​ക്കി​ന്‍റെ അ​ർ​ത്ഥ​ത്തെ ചു​റ്റി​പ്പറ്റി​യു​ള്ള ക​ഥപ​റ​ച്ചി​ലാ​ണ് സം​വി​ധാ​യ​ക​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.ത്രി​ല്ല​ടി​പ്പി​ക്കാ​ൻ വേ​ണ്ടി​യൊ​രു ത്രി​ല്ല​ർ അ​ല്ല മ​റി​ച്ച്, ക​ഥപ​റ​ഞ്ഞ് ചെ​റുസ​ല്ലാ​പ​ങ്ങ​ൾ ന​ട​ത്തി പ​തി​യെ പ​തി​യെ ചി​ത്ര​ത്തി​ന് ഒ​രു ത്രി​ല്ല​ർ സ്വ​ഭാ​വം കൈ​വ​രു​ക​യാ​ണ്. ഒ​രു പു​തു​മു​ഖ സം​വി​ധാ​യ​ക​ൻ ഏ​റ്റെ​ടു​ക്കാ​വു​ന്ന പ​ര​മാ​വ​ധി റി​സ്കും ചു​മ​ലി​ലേ​റ്റി​യാ​ണ് ജ​യ​ൻ വ​ന്നേരി ഇ​ത്ത​ര​മൊ​രു സാ​ഹ​സ​ത്തി​നു മു​തി​ർ​ന്ന​തെ​ന്ന് നി​സം​ശ​യം പ​റ​യാം. വി​ട്ടു​വീ​ഴ്ചാ മ​നോ​ഭാ​വം ഇ​ല്ലാ​ത്ത സം​വി​ധാ​യ​ക​നെ ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും. ച​ല​ഞ്ചിം​ഗ് ആ​യൊ​രു ക​ഥ, അ​തി​ൽ ര​ണ്ടേ ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്രം. ര​ണ്ടു​മ​ണി​ക്കൂ​റി​ന​ടു​ത്തു​ള്ള ചി​ത്രം.​ ആ​രു കേ​ട്ടാ​ലും പ​റ​ഞ്ഞു​പോ​കും ഈ ​റി​സ്ക് അ​ന്യാ​യം ത​ന്നെ​യെ​ന്ന്.12 മ​ണി​ക്കൂ​റി​ൽ ന​ട​ക്കു​ന്ന ക​ഥ​യു​ടെ പ​ശ്ചാ​ത്ത​ലം ഒ​രു വീ​ടും അ​തി​ന്‍റെ പ​രി​സ​ര​ങ്ങ​ളും മാ​ത്രം.​അ​പ​രി​ചി​ത​രാ​യ ര​ണ്ടു​പേ​രു​ടെ ക​ണ്ടു​മു​ട്ട​ലും പി​ന്നീ​ട് ഉ​ണ്ടാ​കു​ന്ന വ​ഴി​ത്തി​രി​വു​ക​ളും ഇ​തു​വ​രെ പോ​കാ​ത്ത വ​ഴി​ക​ളി​ലൂ​ടെ ചി​ത്ര​ത്തെ ക​ട​ത്തിക്കൊ​ണ്ടു പോ​കു​ന്നു. ജേ​ണ​ലി​സ്റ്റ് ട്രെ​യി​നി​യാ​യ നി​വേ​ദി​ത​യും (​ജ​ന​നി അയ്യ​ർ) അ​ഡ്വ.​ അ​റി​വ​ഴ​ക​ൻ(​പ​ശു​പ​തി) എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​യാ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ സം​ഭാ​ഷ​ണം പ​ല കേ​സു​ക​ളു​ടെ​യും ക​ഥാവ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ തു​ട​ങ്ങു​ന്നി​ട​ത്താ​ണ് ചി​ത്ര​ത്തി​ന് ത്രി​ല്ലിം​ഗ് മൂ​ഡ് പ​തി​യെ കൈ​വ​രു​ന്ന​ത്.ഒ​രു മ​നു​ഷ്യ​ന്‍റെ വി​വി​ധ മു​ഖ​ങ്ങ​ളും ഭാ​വ​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​ക​ൾ​ക്കി​ട​യി​ൽ ക​ട​ന്നു പോ​കു​ന്ന​ത് ചി​ത്ര​ത്തി​ൽ കാ​ണാ​ൻ ക​ഴി​യും. പ​ശു​പ​തി എ​ന്ന ന​ട​നെ വേ​ണ്ട​പോ​ലെ ഉ​പ​യോ​ഗി​ച്ച ചി​ത്ര​മാ​ണ് മ​ചു​ക.​ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ കൊ​ണ്ട് ത​മി​ഴി​ൽ പേ​രെ​ടു​ത്ത ന​ട​ന്‍റെ ഒ​ന്നാ​ന്ത​രം പ്ര​ക​ട​ന​മാ​ണ് മ​ചു​ക​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക. ക​ഥ​യും തി​ര​ക്ക​ഥ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ന​ട്ടെ​ല്ലെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ ജീ​വ​ൻ തു​ടി​ക്കു​ന്ന​ത് അ​ത്ര​യും പ​ശു​പ​തി​യെ​ന്ന ന​ട​നി​ലൂ​ടെ​യാ​ണ്. എ​വി​ടെ​വേ​ണ​മെ​ങ്കി​ലും പി​ഴ​വു സം​ഭ​വി​ക്കാ​വു​ന്ന ക​ഥാ​പ​ശ്ചാ​ത്ത​ല​ത്തെ മ​ഞ്ഞ​യും ചു​വ​പ്പും ക​റു​പ്പും ക​ല​ർ​ന്ന ക​ള​ർ ടോ​ണി​ൽ പൊ​തി​ഞ്ഞ് ഭ​ദ്ര​മാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ.ഏ​തൊ​രാ​ൾ​ക്കും ര​ണ്ടോ അ​തി​ലേ​റെ​യോ മു​ഖ​ങ്ങ​ൾ ഉ​ണ്ടാ​കാം. അ​ത് തി​രി​ച്ച​റി​യാ​ത്തി​ട​ത്ത് ക​ള്ള​ത്ത​ര​ങ്ങ​ൾ ജ​യി​ക്കു​ക​യും തി​രി​ച്ച​റി​യു​ന്നി​ട​ത്ത് സ​ത്യം ജ​യി​ക്കു​ക​യും ചെ​യ്യു​ന്നു. മ​ചു​ക​യി​ൽ ജ​യി​ച്ച​ത് ക​ള്ള​മോ സ​ത്യ​മോ എന്നെ​ല്ലാം ത്രി​ല്ല​ടി​പ്പി​ക്കും​വി​ധ​മാ​ണ് സം​വി​ധാ​യ​ക​ൻ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നോ​ർ​മ​ൽ മൂ​ഡി​ൽ തു​ട​ങ്ങി സ​ന്തോ​ഷ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വ​ല​യ​ത്തി​നു​ള്ളി​ലേ​ക്ക് പി​ടി​ച്ചി​ട്ട് പ​തി​യെ ക​ഥ​ക്കൂ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി പ്രേ​ക്ഷ​ക​രെ ശ​രി​ക്കും പ​രീ​ക്ഷി​ക്കു​ന്നു​ണ്ട് സം​വി​ധാ​യ​ക​ൻ.ആ​ദ്യ പ​കു​തി​യി​ൽ ലാ​ഘ​വ​ത്തോ​ടെ കാ​ണു​ന്ന പ​ല​തും ര​ണ്ടാം പ​കു​തി​യി​ലെ വ​ഴി​ത്തി​രി​വു​ക​ളി​ലെ നി​ർ​ണാ​യ​ക ഘ​ട​ങ്ങ​ളാ​യി മാ​റു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ആ​ദ്യം മു​ത​ലേ ശ്ര​ദ്ധ​യോ​ടെ കാ​ണേ​ണ്ട ചി​ത്ര​മാ​ണ് മ​ചു​ക. ര​ണ്ടു​പേ​രെ വ​ച്ചു​ള്ള ത്രി​ല്ല​റി​ന് ഒ​രു​പാ​ട് പ​രി​മി​തി​ക​ൾ ഉ​ണ്ടാ​വാം എ​ന്നാ​ൽ അ​ടി​ത്ത​റ​യു​ള്ള തി​ര​ക്ക​ഥ​യു​ടെ പി​ൻ​ബ​ല​ത്തി​ൽ അ​തെ​ല്ലാം മ​റി​ക​ട​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ഇ​വി​ടെ. സം​വി​ധാ​യ​ക​ന്‍റെ മ​ന​സ​റി​ഞ്ഞു​ള്ള ഫ്രെ​യി​മു​ക​ളാ​ണ് ജോ​മോ​ൻ തോ​മ​സ് ചി​ത്ര​ത്തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ത്രി​ല്ല​റി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഘ​ട​ക​മാ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം. പ​ല മൂ​ഡി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​രോ ത​ല​വും ഗോ​പി സു​ന്ദ​ർ ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ അ​ക​ന്പ​ടി സേ​വി​ച്ചാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.ഇ​തു​വ​രെ ക​ട​ന്നു പോ​കാ​ത്ത വ​ഴി​ക​ളി​ലൂ​ടെ ആ​സ്വാ​ദ​ക​രെ സ​ഞ്ച​രി​പ്പി​ച്ച് പ്ര​ണ​യ​വും പ്ര​തി​കാ​ര​വും മ​ര​ണവെ​പ്രാ​ള​വു​മെ​ല്ലാം ര​ണ്ടേ ര​ണ്ടു പേ​രി​ലൂ​ടെ സം​വി​ധാ​യ​ക​ൻ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ മ​ല​യാ​ള സി​നി​മ​യി​ൽ ഇ​തു​വ​രെ തു​റ​ക്കാ​ത്ത വാ​തി​ൽ കൂ​ടി താ​നേ തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഈ ​പ​രീ​ക്ഷ​ണം നി​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ല, ബോ​റ​ടി​പ്പി​ക്കി​ല്ല മ​റി​ച്ച്, സാ​ങ്ക​ൽ​പ്പി​ക​ത​യു​ടെ മ​റ്റൊ​രു മു​ഖം കൂ​ടി കാ​ട്ടി​ത്ത​രു​ക​യാ​ണ് ചെ​യ്യു​ക.

(അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ല്ലാ​ത്ത സം​വി​ധാ​യ​ക​ന്‍റെ പു​ത്ത​ൻ പു​തി​യ പ​രീ​ക്ഷ​ണ​മാ​ണ് മ​ചു​ക.) 

കടപാട്:ശ്രീ​കാ​ന്ത്

Comments

Popular posts from this blog

Mammootty's Great Father

Randamoozham: who is Krishnan ...?